ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു


ഇടുക്കി അടിമാടി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.


മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വളാഞ്ചേരി റീജണല്‍ കോളജില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ത്ഥികളുടെ ബസാണ് മറിഞ്ഞത്. വിദ്യാര്‍ത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ പരുക്ക് ഗുരുതരമാണോയെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.




Sharing is Caring