തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിഡിജെഎസിനും കേരള കോണ്‍ഗ്രസ്-എമ്മിനും ഇടതുമുന്നണിക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് സ്വീകരിക്കുമെന്നതിനര്ഥം മുന്നണിയിലെടുക്കുമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി പ്രവേശനം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തില്ലെന്നും ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം വര്‍ധിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.














