ആ​ദ്യ ട്രെ​യി​ന്‍ അ​ര്‍​ധ​രാ​ത്രി​യി​ല്‍ എ​ത്തും; 27 ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 400 യാ​ത്ര​ക്കാ​ര്‍


എ​റ​ണാ​കു​ളം: ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള ആ​ദ്യ ട്രെ​യി​ന്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 12.30-ന് ​എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ല്‍ എ​ത്തും. യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള മു​ഴു​വ​ന്‍ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി മ​ന്ത്രി സു​നി​ല്‍ കു​മാ​ര്‍ അ​റി​യി​ച്ചു.


നാ​നൂ​റി​ന​ടു​ത്ത് ആ​ളു​ക​ള്‍ സൗ​ത്ത് സ്റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങും. 258 പേ​രെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടു. 27 ഗ​ര്‍​ഭി​ണി​ക​ളു​ണ്ട്. ര​ണ്ടു പേ​ര്‍ കി​ട​പ്പു രോ​ഗി​ക​ളാ​ണ്. വ​രു​ന്ന​വ​ര്‍ കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​വ​ര്‍​ക്ക് റ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് പോ​കേ​ണ്ട​വ​ര്‍​ക്ക് ക​ഐ​സ്‌ആ​ര്‍​ടി​സി സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ പോ​കാ​ന്‍ ത​യാ​റാ​യി 100 പേ​രാ​ണു​ള്ള​ത്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ലേ​ക്ക് മാ​റ്റും. യാ​ത്ര​ക്കാ​രെ മു​ഴു​വ​ന്‍ ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ചാ​യി​രി​ക്കും പു​റ​ത്തേ​ക്കു വി​ടു​ക. ഇ​തി​നാ​യി ര​ണ്ട് ഡോ​ക്ട​ര്‍​മാ​ര്‍ വീ​തം ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലാ​യി നാ​ല് ടീ​മു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.


വ​രു​ന്ന​വ​ര്‍​ക്ക് വീ​ടു​ക​ളി​ല്‍ സ​ന്പ​ര്‍​ക്ക വി​ല​ക്കി​ല്‍ ക​ഴി​യാ​ന്‍ സൗ​ക​ര്യ​മു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. അ​ങ്ങ​നെ​യി​ല്ലാ​ത്ത​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ സ​ന്പ​ര്‍​ക്ക വി​ല​ക്കി​ല്‍ ക​ഴി​യാ​നു​ള്ള സൗ​ക​ര്യം ന​ല്‍​കും. യാ​ത്ര​ക്കാ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സീ​റ്റു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ര്‍ പോ​യ​തി​നു ശേ​ഷം ഇ​ത് അ​ണു​വി​മു​ക്ത​മാ​ക്കും. വ​രു​ന്ന​വ​രു​മാ​യി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​രി​ട്ടു​ള്ള സം​ഭാ​ഷ​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.



Sharing is Caring