പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങളില്‍ വിട്ടുവീഴ്ച ചെയ്തുള്ള ചര്‍ച്ച അജണ്ടയില്‍ ഇല്ലെന്ന് പന്തളം കൊട്ടാരം. സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരുത്തണമെന്നും കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ പറഞ്ഞു. വിധി നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
യുവതീപ്രവേശനം സംബന്ധിച്ച വിധി സമയബന്ധിതമായി നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ല. ചര്‍ച്ചയ്ക്കു വിളിച്ച സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമെന്നും ശശികുമാര വര്‍മ പറഞ്ഞു.














