ആ​ഗ്ര-​ല​ക്നോ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ല്‍ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ഏ​ഴു മ​ര​ണം


ല​ക്നോ: ആ​ഗ്ര-​ല​ക്നോ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ല്‍ ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ ഏ​ഴു പേ​ര്‍ മ​രി​ച്ചു. 34 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മെ​യി​ന്‍​പൂ​രി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​രു​വാ​ഹ​ന​ങ്ങ​ളും അ​തി​വേ​ഗ​തയി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.


ഡ​ല്‍​ഹി​യി​ല്‍​നി​ന്നും ബ​നാ​റ​സി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബ​സ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രി​ല്‍ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.




Sharing is Caring