ബംഗളുരു: വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യു.ബി ഗ്രൂപ്പിന് 12,400 കോടിയുടെ ആസ്ഥിയുണ്ടെന്ന് കമ്പനി. കര്‍ണാടക ഹൈകോടതിയിലാണ് വിജയ് മല്യ ഇതുസംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചത്. ഇത് ഉപയോഗിച്ച് 6,000 കോടിയുടെ വായ്പ അതിെന്റ പലിശയും നല്‍കാമെന്നും വിജയ് മല്യ കോടതിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുരവയില്‍ 13,400 കോടിയായിരുന്ന വിജയ് മല്യയുടെ കമ്പനിയുടെ ആകെ ആസ്ഥി. പിന്നീട് ഇത് 12,400 കോടിയായി കുറഞ്ഞു. മല്യയുടെ ആകെ കടം 10,000 കോടി കടക്കില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മല്യയുടെ മുഴുവന്‍ സ്വത്തുക്കളും പിടിച്ചെടുത്തുവെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

എസ്.ബി.ഐ.ഉള്‍പ്പെടുന്ന ഒമ്പത് ബാങ്കുകളുടെ കണ്‍സോഷ്യമാണ് വിജയ് മല്യക്ക് വായ്പ അനുവദിച്ചത്. എന്നാല്‍ വായ്പ തിരിച്ചടക്കാതെ മല്യ രാജ്യം വിടുകയായിരുന്നു. മല്യയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല.













