ആസാമില്‍ വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു പൈലറ്റുമാര്‍ മരിച്ചു


ആസാമില്‍ വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു പൈലറ്റുമാര്‍ മരിച്ചു. വിങ് കമാന്‍ഡര്‍ റാങ്കിലുള്ളവരാണ് രണ്ടു പേരും.


ജോര്‍ഹാട്ട് വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ടയുടനെ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ പുഴ ദ്വീപുകളിലൊന്നായി എണ്ണപ്പെടുന്നതാണിത്.


20 കിലോ മീറ്റര്‍ ദൂരത്തുള്ള മാജുലി ദ്വീപില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.



Sharing is Caring