ആശ്രമം ആക്രമണത്തിന് പിന്നില്‍ അസഹിഷ്‌ണുതാ രാഷ്ട്രീയം: മുല്ലപ്പള്ളി


തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ അസിഹിഷ്‌ണുതാ രാഷ്ട്രീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷമായി നടക്കുന്ന ഈ അസഹിഷ്‌ണുതാ രാഷ്ട്രീയം രാജ്യത്ത തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ആശ്രമം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.


ആര്‍ക്കും സ്വതന്ത്രമായും നിര്‍ഭയമായും അഭിപ്രായം പറയാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണം. എന്നാല്‍,​ അഭിപ്രായ സ്വാതന്ത്ര്യം വിലക്കപ്പെടുന്ന നിലയാണ് ഇപ്പോഴുള്ളത്. എതിര്‍ക്കുന്നവരെ കൊല്ലുന്ന രീതി തുടരുകയാണ്. വര്‍ഗീയ,​ ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്ത് അഴിഞ്ഞാടുന്നത് ചെറുക്കാന്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തെ വൈകാരിക വിഷയമാക്കരുത്. തികച്ചും സമാധാനപരമായി വിശ്വാസികളുടെ താല്‍​പര്യം സംരക്ഷിക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാട്. അതില്‍ ഒരിക്കലും വെള്ളം ചേര്‍ത്തിട്ടില്ല. പ്രതിഷേധ സമരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും തന്നെ അറസ്റ്റിലായിട്ടില്ല.


സമരത്തിന്റെ പേരില്‍ വേട്ടയാടല്‍ പൊലീസ് നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Sharing is Caring