ആശാ വർക്കർമാരുടെ സമര വേദിയിലെത്തി ആശാവർക്കർമാരെ നേരിൽ കണ്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആശാവർക്കർമാരുടെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കൂടാതെ വിഷയം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും.സമരത്തിന് പിന്തുണയുമായാണ് സുരേഷ് ഗോപി ആശാവർക്കർമാരെ നേരിൽ കണ്ടത്.
സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ സമരത്തിന്റെ ഭാഗമല്ലെന്നും സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം വിഷയം കേന്ദ്രസർക്കാരിനെ അറിയിക്കുന്നതിനൊപ്പം മാനദണ്ഡം പരിഷ്കരിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.














