ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപി. സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ഇങ്ങനെ തമ്പടിച്ച് കിടക്കുന്നത്. സുരേഷ് ഗോപി ബിജെപിക്കാര്‍ക്ക് തന്നെ തലവേദനയാണ്. അദേഹം പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് ബിജെപിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
സംസ്ഥാനത്തിന് ഒന്നും കൊടുത്തില്ലെന്നാണ് ഇനിയും വാദമെങ്കില്‍ സര്‍ക്കാര്‍ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അല്ലാത്തപക്ഷം അടുത്ത ഗഡു കേന്ദ്രം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.














