ന്യൂഡല്‍ഹി: ആള്‍ക്കൂട്ടം കൊലപ്പെടുത്തുമെന്ന ഭയം മൂലം ഇന്ത്യയിലെത്താനാവില്ലെന്ന് പി.എന്‍.ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുല്‍ ചോക്സി. ആള്‍ക്കൂട്ടം കൊലപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ഇതിനാല്‍ തനിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ല വാറണ്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചോക്സി സി.ബി.െഎ ജഡ്ജിക്കെഴുതിയ കത്തില്‍ വ്യക്തമാക്കി.
അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ചോക്സി കത്തില്‍ പറയുന്നുണ്ട്. കേസ് സംബന്ധിച്ച് അന്വേഷണ എജന്‍സികളുടെ ചോദ്യങ്ങള്‍ക്ക് കൃതമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീരവ് മോദിക്കെതിരായും തനിക്കെതിരായുമുള്ള കേസുകള്‍ വ്യത്യസ്തമാണ്. തെന്റ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ വിവരവും ചോക്സി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അതേ സമയം, ചോക്സിയുടെ കേസ് പരിഗണിക്കുന്ന സി.ബി.െഎ പ്രത്യേക കോടതി ജഡ്ജി വാദം കേള്‍ക്കുന്നതിനായി കേസ് ജൂലൈ 11ലേക്ക് മാറ്റി. നീരവ്മോദിക്കും അദ്ദേഹത്തിെന്റ അമ്മാവനുമായ ചോക്സിയും 13,400 കോടിയുടെ തട്ടിപ്പ് പി.എന്‍.ബി ബാങ്കില്‍ നടത്തിയെന്നാണ് സി.ബി.െഎ കേസ്.













