ആള്‍ക്കൂട്ടം കൊലപ്പെടുത്തുമെന്ന്​ ഭയം: ഇന്ത്യയിലെത്താനാവില്ലെന്ന്​ മെഹുല്‍ ചോക്​സി


ന്യൂഡല്‍ഹി: ആള്‍ക്കൂട്ടം കൊലപ്പെടുത്തുമെന്ന ഭയം മൂലം ഇന്ത്യയിലെത്താനാവില്ലെന്ന്​ പി.എന്‍.ബി തട്ടിപ്പ്​ കേസിലെ മുഖ്യപ്രതി മെഹുല്‍ ചോക്​സി. ആള്‍ക്കൂട്ടം കൊലപ്പെടുത്തുമെന്ന്​ ഭയമുണ്ടെന്നും ഇതിനാല്‍ തനിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ല വാറണ്ട്​ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്​ ചോക്​സി സി.ബി.​െഎ ജഡ്​ജിക്കെഴുതിയ കത്തില്‍ വ്യക്​തമാക്കി.


അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ചോക്​സി കത്തില്‍ പറയുന്നുണ്ട്​. കേസ്​ സംബന്ധിച്ച്‌​ അന്വേഷണ എജന്‍സികളുടെ ചോദ്യങ്ങള്‍ക്ക്​ കൃതമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീരവ്​ മോദിക്കെതിരായും തനിക്കെതിരായുമുള്ള കേസുകള്‍ വ്യത്യസ്​തമാണ്​. ത​​െന്‍റ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ടറേറ്റ്​ കണ്ടുകെട്ടിയ വിവരവും ചോക്​സി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.അതേ സമയം, ചോക്​സിയുടെ കേസ്​ പരിഗണിക്കുന്ന സി.ബി.​െഎ പ്രത്യേക കോടതി ജഡ്​ജി വാദം കേള്‍ക്കുന്നതിനായി കേസ്​ ജൂലൈ 11ലേക്ക്​ മാറ്റി. നീരവ്​മോദിക്കും അദ്ദേഹത്തി​​െന്‍റ അമ്മാവനുമായ ചോക്​സിയും 13,400 കോടിയുടെ തട്ടിപ്പ്​ പി.എന്‍.ബി ബാങ്കില്‍ നടത്തിയെന്നാണ്​ സി.ബി.​െഎ കേസ്​.




Sharing is Caring