ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച വര്‍ധ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളെ പുറത്താക്കി


ഡല്‍ഹി: രാജ്യത്തൊട്ടാകെ ​ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രതിഷേധമറിയിച്ച്‌​ ധര്‍ണ്ണ നടത്തുകയും പ്രധാനമന്ത്രിക്ക്​ കത്തയക്കുകയും ചെയ്​ത ആറ്​ വിദ്യാര്‍ഥികളെ മഹാരാഷ്​ട്രയിലെ മഹാത്​മഗാന്ധി അന്താരാഷ്​ട്രീയ ഹിന്ദി വിശ്വവിദ്യാലയത്തില്‍ നിന്നും പുറത്താക്കി . തെരഞ്ഞെടുപ്പ്​ ചട്ടം ലംഘിച്ച്‌​ ധര്‍ണ്ണ നടത്തി എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ ​ നടപടിയെടുത്തത് . ബലാല്‍സംഗ കേസില്‍ ഉള്‍പ്പെട്ട ബി.ജെ.പി നേതാവ്​ കുല്‍ദീപ്​ സിങ്​ സെങ്കാറിനെതിരെയും വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു .


ഒക്​ടോബര്‍ ഒമ്ബതിനാണ്​​ ആക്​ടിങ്​ രജിസ്​ട്രാര്‍ രാജശ്വേര്‍ സിങ്​ വിദ്യാര്‍ഥികളെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ്​ പുറത്തിറക്കിയത്​. അതേസമയം, ധര്‍ണ്ണയില്‍ 100ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നുവെന്നും ഇതില്‍ മൂന്ന്​ വീതം ദലിത്​, ഒ.ബി.സി വിദ്യാര്‍ഥികളെ മാത്രമാണ്​ പുറത്താക്കിയിട്ടുള്ളതെന്നും വിദ്യാര്‍ഥികളിലൊരാള്‍ ആരോപിച്ചു. ധാരാളം ഉയര്‍ന്ന ജാതിക്കാര്‍ പ്രതിഷേധത്തിന്റെ ഭാഗമായെന്നും വിദ്യാര്‍ത്ഥി ​ വ്യക്​തമാക്കി.
ചന്ദന്‍ സരോജ്​, നീരജ്​ കുമാര്‍, രാജേഷ്​ സാര്‍ത്തി, രജനീഷ്​ അംബേദ്​ക്കര്‍, പങ്കജ്​ വേല, വൈഭവ്​ പിംപാല്‍ക്കര്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് ​ അച്ചടക്ക നടപടിയുടെ ഭാഗമായി യൂണിവേഴ്സിറ്റി പുറത്താക്കിയത്​.




Sharing is Caring