ആലപ്പുഴ ക​ള​ക്ട​റേ​റ്റില്‍ തീ​പി​ടു​ത്തം


ആ​ല​പ്പു​ഴ: ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ തീ​പി​ടു​ത്തം.ഷോ​ര്‍​ട്സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു കളക്‌ട്രേറ്റ് കെട്ടിടത്തിലെ ഒരു മുറിയില്‍ നി​ന്നും പു​ക​യു​യ​രു​ന്ന​ത് ക​ണ്ട​ത്.


ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീയണച്ചു. ഹാ​ളി​ല്‍ മു​ഴു​വ​ന്‍ പു​ക നി​റ​ഞ്ഞ അവസ്ഥയിലായിരുന്നു. ഓഫീസ് സമയം തുടങ്ങിയ ഉടനാണ് സംഭവമുണ്ടായത്. ജീവനക്കാരുള്‍പ്പടെ ഓഫീസിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.




Sharing is Caring