ഗ്വാളിയോര്‍: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 പരിശീലന വിമാനം തകര്‍ന്നു വീണു. ഇന്ന് രാവിലെ പത്ത് മണിയോടെ ഗ്വാളിയോര്‍ പരിശീലന ക്യാമ്ബില്‍ നിന്നും പതിവ് പരിശീലന പറക്കലിന് പോയ വിമാനമാണ് തകര്‍ന്ന് വീണത്. ആര്‍ക്കും പരിക്കില്ലെന്ന് വ്യോമസേന അറിയിച്ചു.
ഒരു ഗ്രൂപ്പ് ക്യാപ്റ്റനും ഒരു സ്ക്വാഡ്രണ്‍ ലീഡറുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തകരാറുണ്ടെന്ന് മനസിലായതോടെ ഇരുവരും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വ്യേമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.













