കൊല്ലം: ആലപ്പാട്ടെ സമരം തീര്‍ക്കാന്‍ അനുനയ ശ്രമമവുമായി കരുനാഗപ്പള്ളി എംഎല്‍എ ആര് രാമചന്ദ്രന്. വ്യവസായ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ചര്‍ച്ചകള്‍ക്ക് എംഎല്‍എ മുന്നിട്ടിറങ്ങുന്നത്. സമരസമിതിയെ കണ്ട ശേഷം മുഖ്യമന്ത്രിയെ വീണ്ടും കാണുമെന്ന് ആര് രാമചന്ദ്രന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായും നിര്‍ത്തേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാടെടുത്തിരുന്നു ഖനനം നിര്‍ത്തണമെന്ന വിഎസ് അച്യുതാനന്ദന്റെ ആവശ്യവും പാര്‍ട്ടി തള്ളിയിരുന്നു. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് വരും വരെ ഖനനം നിര്‍ത്തണമെന്നായിരുന്നു വിഎസ് ആവശ്യപ്പെട്ടത്. വ്യവസായസ്ഥാപനങ്ങളുടെ നിലനില്പിനാണ് സര്‍ക്കാറും സിപിഎമ്മും മുന്‍ഗണന നല്‍കുന്നത്.
ഖനനം നിര്‍ത്തിയാല്‍ ഐആര്‍ഇ പൂട്ടേണ്ടിവരുന്ന സ്ഥിതിയാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതേസമയം പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും സമരം നിര്‍ത്താന്‍ ചര്‍ച്ചകള്‍ തുടരണമെന്നും സിപിഎം സെക്രട്ടറിയേറ്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു സര്‍ക്കാറുമായുള്ള ചര്‍ച്ച പൊളിഞ്ഞതിന് പിന്നാലെ ആലപ്പാട്ടെ ജനകീയ സമരസമിതി സമരം ശക്തമാക്കിയിരുന്നു.













