തിരുവനന്തപുരം: ആലപ്പാട്ടെ ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. അശാസ്ത്രീയമായ ഖനനം പാടില്ലെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. കര സംരക്ഷിക്കാര്‍ ഇതിനോടകം തന്നെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ചകള്‍ക്ക് വ്യാവസായിക വകുപ്പാണ് മുന്‍കൈയെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, ഖനനം നിര്‍ത്തിയാല്‍ മാത്രമേ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് വരുകയുള്ളൂവെന്ന് സമരസമിതി അറിയിച്ചു.












