ആറു ഗോളടിച്ച്‌ സിറ്റി, ഗോള്‍ ഡിഫറന്‍സില്‍ ചെല്‍സിയെ മറികടന്ന് ഒന്നാമത്


വനിതാ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഒരിടവേളയ്ക്ക് ശേഷം ലീഗിന്റെ ഒന്നാമതെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ ബ്രിസ്റ്റല്‍ സിറ്റിയെ വന്‍ ഗോള്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചതാണ് സിറ്റിയെ പോയന്റ് ടേബിളില്‍ ഒന്നാമതെത്തിച്ചത്. ബ്രിസ്റ്റലിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് സിറ്റി ഇന്നലെ തോല്‍പ്പിച്ചത്.


ആറു ഗോളുകള്‍ ആറു പേരാണ് അടിച്ചത്. സ്കോട്, എംസ്ലി, റോസ്, നികിത പാരിസ്, നാദിയ നദീം, ലവ്ലി എന്നിവരായിരുന്നു സിറ്റിയുടെ സ്കോറേഴ്സ്. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 14 മത്സരങ്ങളില്‍ 32 പോയന്റായി. ചെല്‍സിക്കും 32 പോയന്റാണ്. പക്ഷെ മെച്ചപ്പെട്ട ഗോള്‍ശരാശരി സിറ്റിയെ ഒന്നാമതെത്തിച്ചു.




Sharing is Caring