തിരുവനന്തപുരം : ആര്‍സിസി രക്തബാങ്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍. ശ്രീചിത്രയ്ക്ക് നല്കിയ രക്തത്തിലും എച്ച് ഐവി ബാധ കണ്ടെത്തി. 3 തവണ എച്ച് ഐവി കണ്ടെത്തിയ ആളുടെ രക്തം വീണ്ടും സ്വീകരിച്ചെന്നാണ് ആരോപണം . എലിസ ടെസ്റ്റിന് ഉപയോഗിച്ച കിറ്റ് ഗുണനിലവാരമില്ലാത്തതാണെന്നും കണ്ടെത്തി. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അധികൃതര്‍ നിഷേധിക്കുകയാണ്.













