ആരാധകര്‍ക്ക് നിരാശ; ഇളയദളപതി വിജയ് ഇത്തവണ പിറന്നാള്‍ ആഘോഷിക്കില്ല


ചെന്നൈ: ജൂണ്‍ 22 ഇളയദളപതി വിജയ്‌യുടെ പിറന്നാളാണ്. എന്നാല്‍ തൂത്തുക്കുടിയില്‍ സമരം നടത്തുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് വിജയ് ആരാധകരോട് പറഞ്ഞു.


13 പേരാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. ഇവരുടെ വീടുകളില്‍ വിജയ് സന്ദര്‍ശനം നടത്തിയിരുന്നു. രാത്രി മാധ്യമങ്ങളൊന്നും അറിയാതെ എത്തിയ താരം ഒരു ലക്ഷം രൂപ എല്ലാ കുടുംബങ്ങള്‍ക്കും നല്‍കി.പിറന്നാള്‍ ആഘോഷം നടത്തേണ്ട എന്ന വിജയ്‌യുടെ സന്ദേശം ആരാധകര്‍ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.




Sharing is Caring