ആപ്പിന് തിരിച്ചടി, ഹര്‍ഷ് ദേവ് സിംഗ് രാജിവെച്ചു


ജമ്മു കശ്മീരില്‍ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ സംസ്ഥാന ഏകോപന സമിതി അധ്യക്ഷന്‍ ഹര്‍ഷ് ദേവ് സിംഗ് രാജിവച്ചു. വ്യാഴാഴ്ച്ചയാണ് ഇദ്ദേഹം രാജി സമര്‍പ്പിച്ചത് എന്നാണ് വിവരം.


തന്റെ മുന്‍ പാര്‍ട്ടിയായ ജെ ആന്‍ഡ് കെ നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടിയെ(ജെ&കെ എന്‍പിപി) പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് സിംഗ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ശബ്ദം ഉയര്‍ന്ന് വരണമെന്ന് ആഗ്രഹിക്കുന്ന ആളുകളുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് ഹര്‍ഷ് ദേവ് സിംഗ് പറഞ്ഞു.




Sharing is Caring