‘ആദ്യം അവര്‍ രാജിവെക്കട്ടെ’, മുകേഷിനെ കൈവിടാതെ ഇപി; കാത്തിരിക്കൂ എന്ന് മാധ്യമങ്ങളോട്


സിനിമാ രംഗത്തെ ലൈംഗിക ചൂഷണ പരാതികളില്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. ഒരാളോടും പ്രത്യേക മമതയോ, ഒരാള്‍ക്കും പ്രത്യേക സംരക്ഷണമോ നല്‍കില്ല. ഇടതു സര്‍ക്കാര്‍ തെറ്റായ ഒരു നടപടിയുമെടുക്കില്ല. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് പരാതി ഉയര്‍ന്നപ്പോള്‍ തന്നെ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം ശക്തമായ കേസെടുത്തത് എന്നും ഇപി ജയരാജന്‍ പറഞ്ഞു.


പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത സാഹചര്യത്തില്‍ മുകേഷ് രാജിവെക്കുമോ, സിപിഎം രാജി ആവശ്യപ്പെടുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ആദ്യം സമാനമായ കേസുണ്ടായിരുന്ന യുഡിഎഫിലെ എംഎല്‍എമാര്‍ രാജിവെക്കട്ടെ എന്നായിരുന്നു ജയരാജന്റെ മറുപടി. ആദ്യത്തെ കേസുകളില്‍പ്പെട്ട എംഎല്‍എമാര്‍ രാജിവെച്ചാല്‍, മൂന്നാമത്തെ ആളുടെ മുന്നിലും അതല്ലേ വഴിയുള്ളൂ എന്നും ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞു.




Sharing is Caring