കല്‍പ്പറ്റ: ആദിവാസി ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് സംബന്ധിച്ച പരാതിയില്‍ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. വയനാട് എസ്.പിക്കാണ് അന്വേഷണ ചുമതല. പട്ടിക വര്‍ഗക്കാരുടെ വായ്പ എഴുതിത്തള്ളുന്ന പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്നാണ് പരാതി.
പദ്ധതിയുടെ മറവില്‍ ബന്ധുക്കളുടെ കടം എഴുതിത്തള്ളിയെന്നാണ് ആരോപണം. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജയലക്ഷ്മി പ്രതികരിച്ചു.












