ആഡംബര കാറുകളുടെയും എസ് യുവി വാഹനങ്ങളുടെ നികുതി ഉയര്‍ത്തി


ആഡംബര കാറുകളുടെയും എസ് യുവി വാഹനങ്ങളുടെയും നികുതി 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി.


ജിഎസ്ടി പ്രകാരം എല്ലാ കാറുകളുടെയും നികുതി 28 ശതമാനമാക്കിയിരുന്നു. ഇതിന് പുറമെയാണ് ആഡംബര കാറുകളുടെയും 1500 സിസിക്ക് മുകളിലുള്ള വലിയ കാറുകളുടെയും നാല് മീറ്ററിലേറെ നീളമുള്ള എസ് യുവികളുടെയും സെസ് 15 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉയര്‍ത്തിയത്.


ജിഎസ്ടി നിലവില്‍ വന്നുയുടനെ എസ്യുവി കാറുകള്‍ക്ക് പ്രമുഖ നിര്‍മ്മാതക്കള്‍ ഒരുലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം മാറ്റിയതോട് ഇളവ് പിന്‍വലിക്കുകയായിരുന്നു.



Sharing is Caring