പന്തളം: പന്തളം കൊട്ടാരം നിയുക്ത രാജപ്രതിനിധി രാഘവവര്‍മയുടെ നേതൃത്വത്തില്‍ ക്ഷേത്രാചാര സംരക്ഷണസമിതി പന്തളത്ത് ആചാര സംരക്ഷണസഭ നടത്തി. പ്രതിനിധി സമ്മേളനം ഹൈക്കോടതി അഭിഭാഷകന് ഗോവിന്ദഭരതന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ക്കും കയറി നിരങ്ങാവുന്ന തലത്തിലേക്ക് ശബരിമലയെ മാറ്റാന്‍ വിശ്വാസികള്‍ അനുവദിക്കുന്നില്ല. ഹിന്ദു നിരവധിയായ പരീക്ഷണങ്ങളെയും വെല്ലുവിളികളെയും നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര്വര്മ അദ്ധ്യക്ഷത വഹിച്ചു.












