ലോക്​സഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ല: രാമചന്ദ്രന്‍പിള്ള


ന്യൂഡല്‍ഹി: ലോക്​സഭ തെരഞ്ഞെടുപ്പില്‍​ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന്​ സി.പി.എം പോളിറ്റ്​ബ്യൂറോ അംഗം എസ്​.രാമചന്ദ്രന്‍പിള്ള. തമിഴ്​നാട്​, ബിഹാര്‍, മഹാരാഷ്​ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിപക്ഷവുമായി സഖ്യമുണ്ടാക്കും.


എന്‍.സി.പി, ഡി.എം.കെ, ആര്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികളുമായി ധാരണയാകാമെന്നാണ് നേരത്തെയുള്ള നിലപാടെന്നും​ എസ്​.ആര്‍.പി വ്യക്​തമാക്കി. സീറ്റുമായി ബന്ധപ്പെട്ട്​ പ്ര​ാദേശിക പാര്‍ട്ടികളുമായി ധാരണയായിട്ടില്ല. ഇൗ പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ എതിര്‍പ്പില്ല. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട്​ വി.എസി​​െന്‍റ പ്രസ്​താവന ദുര്‍വ്യാഖ്യാനം ചെയ്​തുവെന്നും എസ്​.ആര്‍.പി പറഞ്ഞു




Sharing is Caring