ആകാശ് തില്ലങ്കേരി സി.പി.എം അംഗം തന്നെ; അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളാണോയെന്ന് പാര്‍ട്ടി പരിശോധിക്കും- പി.ജയരാജന്‍


കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗം തന്നെയാണെന്ന് സി.പി.എം കണ്ണുര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കേസില്‍ ആകാശിന് പങ്കുണ്ടോയെന്ന് പാര്‍ട്ടി അന്വേഷണം നടത്തും. പാര്‍ട്ടി അന്വേഷിച്ചാണ് നടപടിയെടുക്കുക. പോലീസും സി.ബി.ഐയുമൊക്കെ പലരെയും പ്രതിയാക്കുന്നുണ്ട്. അതിലൊക്കെ യഥാര്‍ത്ഥ്യമുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കും. വിശ്വാസം പാര്‍ട്ടി നടത്തുന്ന അന്വേഷണത്തിലാണ്. യഥാര്‍ത്ഥ പ്രതികളെ തന്നെയാണോ അറസ്റ്റു ചെയ്തതെന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും പി.ജയരാജന്‍ പറഞ്ഞു.


കഴിഞ്ഞ ദിവസം അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമുള്ള ചിത്രം പുറത്തുവന്നിരുന്നു. ഷുഹൈബ് വധത്തില്‍ സി.പി.എമ്മിന് ഒരു പങ്കുമില്ലെന്ന് ആദ്യം മുതല്‍ പറഞ്ഞിരുന്ന ജയരാജനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഈ ചിത്രങ്ങള്‍.




Sharing is Caring