വിയ്യൂര്‍ ജയിലില്‍ നിന്ന്​ തടവുകാരന്‍ രക്ഷപ്പെട്ടു


തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്​ തടവുകാരന്‍ രക്ഷപ്പെട്ടു. തമിഴ്​നാട്​ ദിണ്ടിഗല്‍ സ്വദേശി കൃഷ്​ണനാണ്​ രക്ഷപ്പെട്ടത്​. രാവിലെ തടവുകാര​െ തൊഴിലെടുപ്പിക്കുന്നതിനായി ജയില്‍ കോമ്ബൗണ്ടിനകത്തെ കൃഷിയിടത്തിലേക്ക്​ വിട്ടിരുന്നു. ഇതിനിടെയാണ്​ കൃഷ്​ണനെ കാണാതാകുന്നത്​. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട്​ ജീവപര്യന്തം തടവനുഭവിക്കുകയായിരുന്നു കൃഷ്​ണന്‍.




Sharing is Caring