അൽ ബര്‍ഷയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ദുബായ് സിവില്‍ ഡിഫന്‍സ്.തീ അണയ്ക്കുന്നതിനായി ‘ഷഹീന് ഡ്രോണുകള്‍’ ആണ് സിവില്‍ ഡിഫന്‍സ് വിന്യസിച്ചത്.
അംബരചുംബികളായ കെട്ടിടങ്ങളിലെ തീപ്പിടിത്തം നിയന്ത്രിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ വിപ്ലവകരമായ മുന്നേറ്റമാണിത്.200 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളില്‍ തീ അണയ്ക്കാന്‍ കഴിയുന്നവയാണ് ഈ ഡ്രോണുകള്‍. 1200 ലിറ്റര്‍ ശേഷിയുള്ള ടാങ്ക് ഇതിനോട് ബന്ധിപ്പിക്കാനാവും.

തീ അണയ്ക്കുന്നതിനുള്ള വെള്ളമോ, ഫോമോ ഉപയോഗിച്ച് ഈ ഡ്രോണുകള്‍ക്ക് തീ അണയ്ക്കാന്‍ കഴിയും.ഈ അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, ഉയര്‍ന്ന കെട്ടിടങ്ങളിലെ അപകടകരമായ തീപ്പിടിത്തങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ സിവില്‍ ഡിഫന്‍സിനെ സഹായിക്കുന്നു. ഇത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള അപകടസാധ്യതകളും കുറയ്ക്കുന്നു.













