അഹമ്മദാബാദ് വിമാന അപകടം; സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്റ് കമ്മിറ്റി അന്വേഷണം നടത്തും


അഹമ്മദാബാദ് വിമാനാപകടത്തെ പാര്‍ലമെന്റ് കമ്മിറ്റി അന്വേഷണം നടത്തും. ജെഡിയു എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അന്വേഷണം നടത്തുക. വിമാന യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കമ്മിറ്റി തയ്യാറാക്കും. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച ഉന്നതതല സമിതിയുടെ യോഗം ഇന്ന് ചേരും.


അതേസമയം അഹമ്മദാബാദ് വിമാന അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു തുടങ്ങി. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 45 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി ഋഷികേഷ് പട്ടേല്‍ അറിയിച്ചു.




Sharing is Caring