അഴിമതി തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാം;കെ.ടി.ജലീല്‍


തിരുവനന്തപുരം: തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയാറാണെന്ന് മന്ത്രി കെ.ടി.ജലീലില്‍. നിയമസഭയില്‍ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.


പ്രവര്‍ത്തന പരിചയമുള്ള ആളെയാണ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ ജനറല്‍ മാനേജരായി നിയമിച്ചത്. ഇതൊരു സാധാരണ നടപടി മാത്രമാണ്. സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടം പോലും ഇതിലുണ്ടായിട്ടില്ലെന്നും വിവാദത്തെ തുടര്‍ന്നാണ് അദീബ് രാജിവച്ചതെന്നും മന്ത്രി വ്യക്തമാക്കി.




Sharing is Caring