അരൂര്‍ ചന്തിരൂര്‍ സെലക്‌ട് തിയേറ്റര്‍ കത്തി നശിച്ച നിലയില്‍


അരൂര്‍ : ചന്തിരൂരിലെ സെലക്‌ട് ടാക്കീസ് കത്തി നശിച്ചു.ശനിയാഴ്ച്ച വൈകീട്ട് 7 മണിയോടെയാണ് തിയേറ്ററിന് തീ പിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കുറച്ച്‌ നാളുകളായി തിയേറ്റര്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഓല മേഞ്ഞ് പണിത തിയേറ്റാണിത്.


അത് കൊണ്ട് തന്നെ തീ ആളിപ്പടരുന്നതിന് കാരണമായി. പ്രൊജക്ടര്‍ റൂമില്‍ നിന്നാണ് തീ പടര്‍ന്നത്. ഏതാണ്ട് മുഴുവനായിത്തന്നെ തീയേറ്റര്‍ കത്തി നശിച്ചിട്ടുണ്ട്. അരൂര്‍ ,ചേര്‍ത്തല ഭാഗത്ത് നിന്ന് ഫയര്‍ ഫോഴ്സ് എത്തി.


പ്രേം നസീര്‍, സത്യന്‍, മധു, സുകുമാരന്‍, സോമന്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി പുതു തലമുറയിലെ താരങ്ങളുടെ വിജയം നേടിയ ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായ ‘ആദി’യാണ് സെലക്ടില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശിപ്പിച്ച ചിത്രം.



Sharing is Caring