അരുവിക്കര ശബരീനാഥിനൊപ്പം; ഭൂരിപക്ഷം 10,128


അരുവിക്കര: രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥന്‍ ജയിച്ചു. ശബരിനാഥന്‍ 10,128 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഉജ്ജ്വല വിജയം നേടി.


ശബരിക്ക് 56,448 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഇടതുമുന്നണിയിലെ എം വിജയകുമാറിന് 46,320 വോട്ട് മാത്രമെ ലഭിച്ചുള്ളു. മൂന്നാം സ്ഥാനത്തുള്ള ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ 34,145 വോട്ട് നേടി. ബി ജെ പിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതമാണിത്.


നാലാം സ്ഥാനം നോട്ടയ്ക്കാണ്, 1430 വോട്ട്. പി സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥി കെ ദാസിന് 1197 വോട്ട് ലഭിച്ചു.



Sharing is Caring