ജനങ്ങള്‍ക്ക് അച്ഛനോടുള്ള ആത്മബന്ധമാണ് ഈ വിജയം: ശബരീനാഥന്‍

download (3)അരുവിക്കര: ജനങ്ങള്‍ക്ക് അച്ഛനോടുള്ള ആത്മബന്ധമാണ് തന്റെ വിജയത്തിന് കാരണമായതെന്ന് കെ എസ് ശബരീനാഥന്‍. അച്ഛന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. മണ്ഡലത്തിന്റെ അടിസ്ഥാന വികസനാണ് ലക്ഷ്യമെന്നും വികസനം ആഗ്രഹിച്ച ജനങ്ങളാണ് യുഡിഎഫ് വോട്ടു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു

അച്ഛന്റെയും സര്‍ക്കാരിന്റെയും വിജയമായിരുന്നിതെന്നും ശബരീനാഥന്‍ പറഞ്ഞു. ആദ്യ തിരഞ്ഞെടുപ്പായതിനാല്‍ വോട്ടെണ്ണല്‍ തുടങ്ങിയതുമുതല്‍ ചെറിയ ടെന്‍ഷനുണ്ടായിരുന്നത്രെ. വിജയത്തില്‍ സന്തോഷമുണ്ടെന്ന് അമ്മ സുലേഖയും പ്രതികരിച്ചു.

ജി കാര്‍ത്തികേയനെക്കാള്‍ വലിയ നേതാവായി ശബരീനാഥന്‍ വളരുമോ എന്ന ചോദ്യത്തിന് അതൊക്കെ കാലം തെളിയിക്കേണ്ടതാണെന്നായിരുന്നു അമ്മ ഡോ സുലേഖയുടെ മറുപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *