അരുണാചല്‍ പ്രദേശില്‍ നിന്നും പുറപ്പെട്ട എ.എന്‍ 32 വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് തെരച്ചില്‍ വ്യാപിപ്പിച്ചു. വ്യോമസേന – കരസേന അംഗങ്ങള്‍ മലകയറ്റത്തില്‍ വൈദഗ്ദ്യമുള്ളവര്‍ എന്നിവരടങ്ങിയ സംഘമാണ് വിമാനം തകര്‍ന്ന സ്ഥലത്തുള്ളത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഉടൻ കണ്ടെതാനായി തെരച്ചിലിനായുള്ള കൂടുതല്‍ സംഘാംഗങ്ങളെ ഇന്ന് നിയോഗിക്കും.
മോശം കാലാവസ്ഥയും സംഭവസ്ഥലത്ത് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും തെരച്ചിലിനെ തടസപ്പെടുത്തുന്നുണ്ട് .എങ്കിലും തിരച്ചിൽ കാര്യക്ഷമമാക്കാനാണ് തീരുമാനം .വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള 13 പേരെ കുറിച്ച് ഉടന്‍ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ട് ദിവസം മുൻപാണ് അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെയായി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്.














