ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാര്‍ മോഷണം പോയി. നീലനിറത്തിലുള്ള വാഗണ്‍ ആര് കാറാണ് മോഷണം പോയത്. വൈകീട്ട് ഡല്‍ഹി സെക്രട്ടേറിയറ്റിന് പുറത്ത് നിര്‍ത്തിയിട്ട കാറാണ് മോഷ്ടിക്കപ്പെട്ടത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലിസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍, ദൃശ്യങ്ങളില്‍ പലതും അവ്യക്തമാണെന്ന് അധികൃതര്‍ അറിയിച്ചു. കെജ്രിവാളിന് സമ്മാനമായി ലഭിച്ച കാറാണ് മോഷണം പോയ വാഗണ്‍ ആര്. കെജ്രിവാളിന്റെയടക്കം 30,449 കാറുകള്‍ ഡല്‍ഹിയില്‍ നിന്നും ഈ വര്‍ഷം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.













