അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കും


ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കും.വരാനിരിക്കുന്ന ദില്ലി നിയമ സഭാ തെരഞ്ഞെടുപ്പില്‍ ദില്ലി നിയോജക മണ്ഡലത്തില്‍ നിന്നാണ് അരവിന്ദ് കെജ്രിവാള്‍ മത്സരിക്കുന്നത്.


ദില്ലിയിലെ “അമ്മമാരും സഹോദരിമാരും” തന്നെ തിരഞ്ഞെടുപ്പ് ഓഫീസിലെത്തി അനുഗ്രഹിക്കണമെന്ന് കെജ്‌രിവാള്‍ സാമൂഹ്യമാധ്യമമായ എക്സിലൂടെ ആവശ്യപ്പെട്ടിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്ബ് വാല്‍മീകി, ഹനുമാൻ ക്ഷേത്രങ്ങള്‍ സന്ദർശിച്ച്‌ ദൈവാനുഗ്രഹം തേടുമെന്നും അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.




Sharing is Caring