സ്റ്റാര്‍ബക്‌സ് തലപ്പത്തുനിന്നും ഹൊവാര്‍ഡ് ഷുല്‍റ്റ്‌സ് പടിയിറങ്ങുന്നു


വാഷിംഗ്ടണ്‍: അമേരിക്കന്‍ കോഫി കമ്പനിയായ സ്റ്റാര്‍ബക്ക്‌സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വാര്‍ഡ് ഷുല്‍റ്റ്‌സ് തല്‍സ്ഥാനമൊഴിയുന്നു. മൂന്നു പതിറ്റാണ്ടിലേറെ കമ്പനിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഷുല്‍റ്റ്‌സ് സ്ഥാനമൊഴിയുന്നത്. കഴിഞ്ഞവര്‍ഷം അദ്ദേഹം കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം കെവിന്‍ ജോണ്‍സണ് കൈമാറിയിട്ട് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി തുടരുകയായിരുന്നു.ഈ മാസം അവസാനത്തോടെ അദ്ദേഹം കമ്പനി വിടുമെന്ന് സ്റ്റാര്‍ബക്ക്‌സ് പ്രസ്താവനയില്‍ അറിയിച്ചു.


1982 ല്‍ സ്റ്റാര്‍ബക്ക്‌സിന്റെ ഓപ്പറേഷന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ച്‌ തുടങ്ങിയ ഷുല്‍റ്റ്‌സ് കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇന്ന് 77 രാജ്യങ്ങളിലായി 28,000ലേറെ ഔട്ട് ലെറ്റുകള്‍ ഉള്ള ഈ കമ്പനിയുടെ ഷോപ്പുകളെ കോളജ് വിദ്യാര്‍ഥികളും ചെറുപ്പക്കാരും ഗ്രൂപ്പ് പഠനങ്ങള്‍ക്കും ഒത്തു ചേരലിനുമായി ആശ്രയിക്കുന്നുണ്ട്.


അമേരിക്കയിലെ 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യംവച്ചാണ് ഷുല്‍റ്റ്‌സ് സ്ഥാനമൊഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്



Sharing is Caring