നി​യ​മ​സ​ഭ​യി​ല്‍ സ്പീക്കര്‍ക്ക് പ്രതിപക്ഷത്തോട് അസഹിഷ്ണുതയെന്ന് ചെന്നത്തല


തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​രോ​ട് സ്പീ​ക്ക​ര്‍ അ​സ​ഹി​ഷ്ണു​ത കാ​ട്ടു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​ന്ത്രി​മാ​ര്‍​ക്കും ഭ​ര​ണ​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍​ക്കും ചോ​ദ്യം ചോ​ദി​ക്കാ​നും മ​റു​പ​ടി പ​റ​യാ​നും ധാ​രാ​ളം സ​മ​യം സ്പീ​ക്ക​ര്‍ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍ ചോ​ദ്യ​ങ്ങ​ള്‍ ഉന്നയിക്കുന്പോള്‍ അദ്ദേഹം അ​സ​ഹി​ഷ്ണു​ത പ്ര​ക​ടി​പ്പി​ച്ചുകൊ​ണ്ട് സ​മ​യം അ​നു​വ​ദി​ക്കാ​തെ ഇ​ട​പെ​ടു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല സ​ഭ​യി​ല്‍ ആരോപിച്ചു.


പെ​ട്രോ​ള്‍-ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന​വ് സം​ബ​ന്ധി​ച്ച്‌ താന്‍ ന​ട​ത്തി​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ല്‍ സ്പീ​ക്ക​ര്‍ ഇ​ട​പെ​ട്ട​താ​ണ് പ്രതിപക്ഷ നേതാവിനെ ചൊ​ടി​പ്പി​ച്ച​ത്. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല വ​ര്‍​ധി​ക്കു​ന്പോ​ള്‍ സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കേ​ണ്ട നി​കു​തി ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മു​ന്‍​പ് ഉ​മ്മ​ന്‍​ ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് വി​ല വ​ര്‍​ധ​ന​വുണ്ടായ സ​മ​യ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കേ​ണ്ട നി​കു​തി വേ​ണ്ടെ​ന്ന് വ​ച്ച കാര്യവും പ്രതിപക്ഷ നേതാവ് സഭയെ ഓര്‍മിപ്പിച്ചു.




Sharing is Caring