അഭിമന്യുവിന്റെ സ്വപ്‌നം പൂവണിയുന്നു; വീടിന്റെ താക്കോല്‍ ദാനം 14 ന് മുഖ്യമന്ത്രി നിര്‍വഹിക്കും


മൂന്നാര്‍: രക്തസാക്ഷി അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തിന് കൈമാറും. വട്ടവട കൊട്ടാക്കമ്പൂര്‍ റോഡില്‍ സിപിഐഎം വില കൊടുത്ത് വാങ്ങിയ സ്ഥലത്താണ് എല്ലാ സൗകര്യങ്ങളോടും കൂടിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചിരുന്നത്.എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും എറണാകുളം മഹാരാജാസ് കോളെജിലെ ബിരുദ വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് ക്യാമ്പസ് ഫ്രണ്ട്- എസ്ഡിപിഐ വര്‍ഗീയവാദികള്‍ മൃഗീയമായി കൊലപ്പെടുത്തിയത്. അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം സിപിഐഎം
ഏറ്റെടുക്കുമെന്ന് അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു.




Sharing is Caring