അഫ്ഗാനിസ്താനില്‍ റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം. കാബൂളിന് 149 കിലോമീറ്റര്‍ വടക്കു കിഴക്കായാണ് ഭൂകമ്ബമുണ്ടായത്.ഇന്ത്യൻ സമയം വൈകീട്ട് നാലിനുണ്ടായ ഭൂകമ്ബം 10 കിലോമീറ്റര്‍ ദൂരത്തില്‍ അനുഭവപ്പെട്ടുവെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
എല്ലാ രണ്ട്-മൂന്ന് ആഴ്ചകള്‍ക്കിടയിലും അഫ്ഗാനിസ്താനില്‍ ഭൂകമ്ബം അനുഭവപ്പെടുന്നുണ്ട്. മെയ് 11 ന് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം അഫ്ഗാനിലുണ്ടായി. മെയ് ഒമ്ബതിന് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണ് അനുഭവപ്പെട്ടത്. ഇത് രണ്ടും ഫൈസാബാദിലാണ് അനുഭവപ്പെട്ടത്.














