അഫ്ഗാനില്‍ റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രതയിൽ വീണ്ടും ഭൂചലനം


അഫ്ഗാനിസ്താനില്‍ റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം. കാബൂളിന് 149 കിലോമീറ്റര്‍ വടക്കു കിഴക്കായാണ് ഭൂകമ്ബമുണ്ടായത്.ഇന്ത്യൻ സമയം വൈകീട്ട് നാലിനുണ്ടായ ഭൂകമ്ബം 10 കിലോമീറ്റര്‍ ദൂരത്തില്‍ അനുഭവപ്പെട്ടുവെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.


എല്ലാ രണ്ട്-മൂന്ന് ആഴ്ചകള്‍ക്കിടയിലും അഫ്ഗാനിസ്താനില്‍ ഭൂകമ്ബം അനുഭവപ്പെടുന്നുണ്ട്. മെയ് 11 ന് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം അഫ്ഗാനിലുണ്ടായി. മെയ് ഒമ്ബതിന് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണ് അനുഭവപ്പെട്ടത്. ഇത് രണ്ടും ഫൈസാബാദിലാണ് അനുഭവപ്പെട്ടത്.




Sharing is Caring