അപ്പാഷെ യുദ്ധ ഹെലികോപ്റ്റര്‍ ഇടപാടിന് അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി


വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള അപ്പാഷെ യുദ്ധ ഹെലികോപ്റ്റര്‍ ഇടപാടിന് അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 930 മില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഇടപാട്. അമേരിക്കന്‍ കോണ്‍ഗ്രസ് ആണ് ഇടപാടിന് അംഗീകാരം നല്‍കിയത്.


നേരത്തെ ബോയിങ്ങും ഇന്ത്യന്‍ പങ്കാളി ടാറ്റയും ഇന്ത്യയില്‍ ആ ഹെലിക്കോപ്റ്ററിന്റെ ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ പൂര്‍ത്തിയായ ഹെലികോപ്റ്ററുകള്‍ ആണ് അമേരിക്കയില്‍ നിന്ന് വാങ്ങുന്നത്. അമേരിക്കന്‍ ആയുധ നിര്‍മാണ ഭീമന്‍മാരായ ലോക്കീഡ് മാര്‍ട്ടിന്‍, ജനറല്‍ ഇലക്‌ട്രോണിക്സ്, റെയ്തിയോണ്‍ എന്നിവരുമായാണ് ഇടപാട്. വിമാനങ്ങള്‍ക്ക് പുറമെ നൈറ്റ് വിഷന്‍ സെന്‍സറുകള്‍, ജി.പി.എസ് നിര്‍ദേശങ്ങള്‍, ഹെല്‍ഫയര്‍ ആന്റി ആര്‍മറുകള്‍, എയര്‍ ടു എയര്‍ മിസൈലുകള്‍ എന്നിവ ഉള്‍പ്പടെയാണ് ഇടപാട്.


അപ്പാഷെ ഹെലികോപ്ടറുകള്‍ ഇന്ത്യയുടെ പ്രതിരോധ കരുത്ത് വര്‍ധിപ്പിക്കാനും കൂടുതല്‍ ആധുനിക വത്കരിക്കാനും സഹായിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി.



Sharing is Caring