അന്‍വറിന്റെ പ്രസ്താവന വിശദമായി പരിശോധിച്ച് പാര്‍ട്ടി ആവശ്യമായ നടപടി സ്വീകരിക്കും;എംവി ഗോവിന്ദന്‍


പി വി അന്‍വര്‍ ഇടതുപക്ഷ രാഷ്ട്രീയ നിലപാടില്‍നിന്ന് മാറുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ പ്രസ്താവന വിശദമായി പരിശോധിച്ച് പാര്‍ട്ടി ആവശ്യമായ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച വിശദമായ പ്രതികരണം ഇന്നു നടത്തും.പാര്‍ട്ടി ശത്രുക്കളുടെ നിലപാടിലേക്ക് അന്‍വറിന്റെ പ്രസ്താവനകള്‍ മാറരുതെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിനുശേഷം പറഞ്ഞിരുന്നു. എന്നാല്‍ എല്‍ഡിഎഫില്‍നിന്നും ഇടതുപക്ഷ രാഷ്ട്രീയത്തില്‍നിന്നും മാറുന്ന പ്രസ്താവനകള്‍ നടത്തിയെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്.


പാര്‍ട്ടിക്കും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരായി പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടെ അന്‍വര്‍ ആരോപിച്ചെന്നാണ് അറിയുന്നത്.എല്‍ഡിഎഫ് സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരായി വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും പറയുന്നതിനൊപ്പം ചേര്‍ന്ന് പാര്‍ട്ടിവിരുദ്ധ, സര്‍ക്കാര്‍വിരുദ്ധ നിലപാട് സ്വീകരിക്കരുതെന്നാണ് വീണ്ടും പറയാനുള്ളത് എം വി ഗോവിന്ദന്‍ പറഞ്ഞു.




Sharing is Caring