അനധികൃത സ്വത്ത് സമ്പാദനം: സാകിര്‍ നായിക്കിന്റെ സഹായി അറസ്റ്റില്‍


മുംബൈ: നധികൃതമായി പണം സമ്പാദിച്ച കേസില്‍ ഇസ്‌ലാമിക മതപ്രഭാഷകന്‍ സാകിര്‍ നായികിന്റെ സഹായിയെ അഎന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. നായികിന്റെ അടുത്ത സുഹൃത്തും അനുയായിയുമായ ആമിര്‍ ഗസ്ദറിനെയാണ് അറസ്റ്റു ചെയ്തത്. ഈ കേസില്‍ ആമിറും നായികിനൊപ്പം കൂട്ടുപ്രതിയാണെന്നും അനധികൃതമായി പണം സമ്പാദിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


ഇന്നലെ രാത്രിയാണ് അന്‍പതുകാരനായ ഗസ്ദറിനെ അറസ്റ്റു ചെയ്തത്. ഇദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സാകിര്‍ നായികിന്റെ എന്‍.ജി.ഒയായ ഐ.ആര്‍.എഫിനായി 200 കോടി അനധികൃതമായി കൈവശം വച്ചന്നാണ് ഇദ്ദേഹത്തിനെതരേയുള്ള കേസ്. ഈ കേസില്‍ നായികിനെതിരേയും എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ് അയച്ചിട്ടുണ്ട്.




Sharing is Caring