അധ്യാപികയെ ലൈംഗികമായി ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത വിദ്യാര്‍ഥിക്ക് 40 വര്‍ഷം തടവുശിക്ഷ


അധ്യാപികയെ ലൈംഗികമായി ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത വിദ്യാര്‍ഥിക്ക് 40 വര്‍ഷം തടവുശിക്ഷ. ഗ്രേഡിനെക്കുറിച്ച് ചോദിച്ചതാണ് വിദ്യാര്‍ഥിയെ പ്രകോപിപ്പിച്ചത്.
യുഎസിലെ ലാസ് വെഗാസിലെ കൗമാരക്കാരനായ വിദ്യാര്‍ഥിയെയാണ് ക്ലാര്‍ക്ക് കൗണ്ടി ജില്ലാ കോടതി ജഡ്ജി കാത്‌ലീന്‍ ഡെലാനി 16 മുതല്‍ 40 വര്‍ഷം വരെ തടവിന് ശിക്ഷിച്ചത്.ജൊനാഥന്‍ എല്യൂട്ടേരിയോ മാര്‍ട്ടിനെസ് ഗാര്‍ഷ്യ എന്ന 17കാരനാണ് കുറ്റക്കാരന്‍.


കൊലപാതകശ്രമം, ലൈംഗികാതിക്രമശ്രമം, മാരകമായ ആയുധം ഉപയോഗിച്ച് ഗുരുതരമായ ദേഹപദ്രവം തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു. എല്‍ഡൊറാഡോ ഹൈസ്‌കൂളിലാണ് സംഭവമുണ്ടായത്. ക്ലാസ് കഴിഞ്ഞ് ഗ്രേഡ് സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ അധ്യാപികയെ ആക്രമിക്കുകയായിരുന്നു.വിചാരണക്കിടെ വിദ്യാര്‍ഥി കോടതിയില്‍ മാപ്പ് പറഞ്ഞു. ഭയം, ഭ്രമാത്മകത എന്നിവയ്ക്ക് കാരണമായ ആസ്ത്മ മരുന്നുകളുടെ ഗുരുതരമായ പാര്‍ശ്വഫലങ്ങളാണ് പെരുമാറ്റ വൈകല്യത്തിന് കാരണമെന്ന് അഭിഭാഷകന്‍ വാദിച്ചു.ചെയ്ത കുറ്റത്തില്‍ ഖേദിക്കുന്നുവെന്നും എന്നാല്‍ ചെയ്യാത്ത കുറ്റം ആരോപിക്കരുതെന്നും വിദ്യാര്‍ഥി കോടതിയില്‍ പറഞ്ഞു.


2022 ഏപ്രിലിലാണ് സംഭവം. അധ്യാപികയെ ചരട് ഉപയോ?ഗിച്ച് ശ്വാസം മുട്ടിക്കുകയും തല മേശയില്‍ അടിച്ച് ബോധരഹിതയാക്കിയെന്നും വീണ്ടും ഉണര്‍ന്നപ്പോള്‍ അവളുടെ പാന്റും അടിവസ്ത്രവും വലിച്ചെറിയുകയും അവളുടെ മേല്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്‌തെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പുസ്തക ഷെല്‍ഫ് അധ്യാപികയുടെ മുകളിലേക്ക് തള്ളിയിട്ടു. ഈ കുറ്റമെല്ലാം വിദ്യാര്‍ഥി സമ്മതിച്ചു



Sharing is Caring