അധോലോക നേതാവ് ഛോട്ടാരാജനെ ഉടന്‍ ഇന്ത്യയിലെത്തിക്കും


ഇന്തോനേഷ്യയിലെ ബാലിയില്‍ അറസ്റ്റിലായ അധോലോക നേതാവ് ഛോട്ടാരാജനെ ഉടന്‍ ഇന്ത്യയിലെത്തിക്കും. ഛോട്ടാരാജനെ വിട്ടുകിട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.അറസ്റ്റിലായതിനു ശേഷം സി.ബി.ഐ സംഘം ഛോട്ടാരാജനെ ബാലിയില്‍ ചെന്ന് കണ്ടിരുന്നു. അറസ്റ്റിലായതിനുശേഷം രാജനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഇന്ത്യ ഇന്തോനേഷ്യന്‍ അധികൃതര്‍ക്ക് കത്തയച്ചിരുന്നു. പിന്നീട് ബാലിയിലെത്തിയ സി.ബി.ഐ സംഘം ജക്കാര്‍ത്തയിലെ ഇന്ത്യന്‍ എംബസിയിലെ കോണ്‍സുലാര്‍ സെക്രട്ടറി സഞ്ജീവ് അഗര്‍വാളുമായി കൂടിക്കാഴ്ച നടത്തി.




Sharing is Caring