നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലഘിച്ചു. തിങ്കളാഴ്ച രാത്രി 8.30നും ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നുമാണ് ഷെല്ലാക്രമണവും വെടിവെയ്പ്പുമുണ്ടായത്.
ജന്മുവിലെ രജൗരി ജില്ലയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലഘിച്ചത്. കനത്ത വെടിവെപ്പും ഷെല്ലാക്രമണവും നടന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. ഈ മേഖലയില്‍ തന്നെ കഴിഞ്ഞ ഞായറാഴ്ച നടന്ന പാക് വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.
അതിര്‍ത്തികടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയ ശേഷം ഇത് 25ാം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലഘിക്കുന്നത്.













