അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം; അഞ്ചു തീവ്രവാദികളെ വധിച്ചു


ജമ്മു കശ്മീരിലെ മാച്ചില്‍ സെക്ടറില്‍ വലിയ നുഴഞ്ഞുകയറ്റ ശ്രമം സൈനികര്‍ പരാജയപ്പെടുത്തി. മാച്ചിലില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഞ്ചു തീവ്രവാദികളെ സൈനികര്‍ വധിക്കുകയും ചെയ്തു.


ഇവരില്‍ നിന്ന് അഞ്ച് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു.


ഈ വര്‍ഷം മാത്രം 40 തീവ്രവാദികളാണ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിനിടെ കൊല്ലപ്പെട്ടത്.



Sharing is Caring