അതിര്‍ത്തിയിലെ സംഘര്‍ഷം: വെള്ളിയാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈന-ഇന്ത്യ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് യോഗം. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
‘ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിനായി പ്രധാമന്ത്രി നരേന്ദ്ര മോദി സര്‍വ്വകക്ഷിയോഗം വിളിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും’ പ്രധാമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.




Sharing is Caring